കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താവക്കരയിലെ കണ്ണൂർയൂണിവേഴ്സിറ്റി ആസ്ഥാനത്ത് എസ്എഫ്ഐക്കാർ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ ജനം മീഡിയകളിലൂടെയുംഅച്ചടിമാധ്യമങ്ങളിലൂടെയും കണ്ടതാണ്. അതിൻറെ തുടർച്ച എന്നോണം വെള്ളിയാഴ്ച സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിന്റെ നോമിനേഷന്റെ അവസാന ദിവസം ജില്ലയിലെ വിവിധ സ്കൂളുകളിൽ എസ്എഫ്ഐക്കാർ എംഎസ്എഫ് കെഎസ്‌യു പ്രവർത്തകർക്ക് നേരെ വ്യാപകമായ ആക്രമങ്ങളാണ് അഴിച്ചു വിട്ടിരിക്കുന്നത്. മാതമംഗലത്ത് കഴിഞ്ഞദിവസം എസ്എഫ്ഐക്കാർ ആക്രമിച്ചതിനെ തുടർന്ന് യുഡിഎസ്എഫ് പ്രവർത്തകർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അഴീക്കൽ ഹയർ സെക്കൻഡറി സ്കൂൾ, ചട്ടുകപ്പാറ ഹയർ സെക്കൻഡറി സ്കൂൾ, തോട്ടട ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി ജില്ലയിലെ വിവിധ സ്കൂളുകളിൽ തിരഞ്ഞെടുപ്പിന്റെ നോമിനേഷൻ സമർപ്പിക്കുന്ന വേളയിൽ എസ്എഫ്ഐക്കാർ എംഎസ്എഫ് -കെഎസ്‌യു പ്രവർത്തകർക്ക് നേരെ വ്യാപകമായ ആക്രമങ്ങളാണ് അഴിച്ചു വിട്ടിരിക്കുന്നത്. നോമിനേഷൻ തട്ടിപ്പറിച്ചും ഭീഷണിപ്പെടുത്തിയും മത്സര രംഗത്ത് നിന്ന് യു ഡി. എസ്.എഫ് പ്രവർത്തകരെ പിൻ മാറ്റാൻ കഴിയാതെ വന്നപ്പോഴാണ് ഈ അക്രമ പരമ്പരകൾ.


കഴിഞ്ഞ കുറച്ചു മാസങ്ങളായി താരതമ്യേന സംഘർഷരഹിതമായിരുന്ന ജില്ലയിൽ
സി. പി. എമ്മിൻ്റെ പുതിയ ജില്ലാ സെക്രട്ടറി ചാർജ്ജെടുത്ത ശേഷം വിദ്യാർത്ഥി പ്രവർത്തകരെ അണിനിരത്തിക്കൊണ്ട് ജില്ലയിൽ വ്യാപകമായ രീതിയിൽ മറ്റ് സംഘടനാ പ്രവർത്തകരെ ആക്രമിച്ചും മറ്റും കലാപഭൂമിയാക്കി മാറ്റി സമാധാനാന്തരീക്ഷം തുടർന്നുവരുന്നത് ഇല്ലാതാക്കാനുള്ള ഒരു ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ പരിക്ക് പറ്റിയ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി വധശ്രമം അടക്കമുള്ള കള്ളക്കേസുകൾ ഉണ്ടാക്കി പ്രവർത്തകരെ നിർവീര്യമാക്കാനുള്ള ഒരു ശ്രമവും പോലീസിനെ ഉപയോഗിച്ച നടത്തിക്കൊണ്ടിരിക്കകയാണ്.സിപിഎം ജില്ലാ സെക്രട്ടറിയുടെ ജല്പനത്തിനനുസരിച്ച് തുള്ളുന്ന പോലീസുകാർ ഇത്കേരളമാണെന്നോർക്കണമെന്നും, ശാരീരിക ആക്രമണങ്ങളിലൂടെ വിദ്യാർത്ഥി സംഘടന സംവിധാനം ഇല്ലാതാക്കാം എന്ന് ആഗ്രഹിച്ചു നടക്കുന്ന എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന ചരിത്രം ഓർക്കുന്നത് നന്നായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിനെതിരെ
ജനങ്ങളെ അണിനിരത്തിക്കൊണ്ട് ചെറുത്തുനിൽപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
CPM is trying to turn Kannur district into a conflict zone by targeting the SFI goons: Muslim League District President Adv. Abdul Karim Cheleri.